തിരുവനന്തപുരം: ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള പദ്ധതിക്ക് പുറമെ കാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചവർക്കും അവയവങ്ങൾ മാറ്റി വച്ചവർക്കും സൗജന്യമായി മരുന്നും നൽകാനുമുള്ള പദ്ധതിക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായി വരുന്ന തുക നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് സ്വകാര്യ ആശുപത്രികൾക്ക് നൽകിയാണ് സ്വകാര്യ ആശുപത്രികളിൽ സൗജന്യമായി ഡയാലിസിസ് ഒരുക്കുന്നത്.
പദ്ധതിയെക്കുറിച്ച്
അനുവദിച്ചത് 50 ലക്ഷംരൂപ
സൗജന്യം ലഭിക്കാൻ ഇതുവരെ 100 അപേക്ഷ ലഭിച്ചു
അപേക്ഷിച്ചവരുടെ ലിസ്റ്റ് നഗരസഭാകൗൺസിൽ അംഗീകരിച്ചു
കിഡ്നി, കരൾ, ഹൃദയം എന്നീ അവയവങ്ങൾ മാറ്റി വച്ചവർക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും മരുന്ന് നകുന്നതിന് 10 ലക്ഷംരൂപ മാറ്റിവച്ചു
നഗരസഭയുടെ പി.എച്ച്.സി,താലൂക്ക് ആശുപത്രികൾ എന്നിവയിലൂടെയാണ് മരുന്ന് വിതരണം
7 സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതിയക്ക് ധാരണയായി
വാർഷികവരുമാനം ഒരു ലക്ഷത്തിനു താഴെയുള്ളരായിരിക്കണം അപേക്ഷകർ
ആനുകൂല്യത്തിന്
ഡോക്ടറുടെകുറിപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി ബന്ധപ്പെട്ട വാർഡ് കൗൺസിലർ സാക്ഷ്യപ്പെടുത്തി ഹെത്ത്സർക്കിൾ വഴി നഗരസഭ ഹെത്ത് ഓഫീസർക്ക്സമർപ്പിക്കണം
കൗൺസിൽ പാസാക്കിയത്
കുന്നുകുഴിയിൽ ആധുനിക അറവുശാലയുടെ നിർമ്മാണം ആരംഭിക്കും
മേൽനോട്ടം വഹിക്കുന്നതിന് മേയർ ചെയർമാനായി 11 അംഗം മോണിറ്ററിംഗ് കമ്മിറ്റി രൂപവത്കരിക്കും
എൻജിനിയർമാർ, വെറ്ററിനറി ഡോക്ടർമാർ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ തുടങ്ങിയവരുടെ മോണിറ്ററിംഗ് കമ്മിറ്റിക്ക് രൂപം നൽകും
ഘട്ടംഘട്ടമായി നടത്തേണ്ട പ്രവർത്തനങ്ങളുടെ അവലോകനം നടത്തും
നഗരസഭയുടെ സർക്കിൾ തലത്തിൽ 25 കമ്മ്യൂണിറ്റി കിച്ചൺ നടത്തിയതിന്റെ കണക്ക് കൗൺസിൽ യോഗം അംഗീകരിച്ചു
കമ്മ്യൂണിറ്റി കിച്ചണുകൾക്ക് 47,92,5000 ചെലവായി
71,294,000 രൂപയാണ് നഗരസഭയുടെ കൊവിഡ് പ്രവത്തനങ്ങളുടെ ഇതുവരെയുള്ള ചെലവ്
ക്വാറന്റൈൻ സെന്റർ ,അതിഥി തൊഴിലാളികളുടെയും യാചകരുടെയും പുനരിധിവാസം എന്നിവ ചെലവിൽ ഉൾപ്പെടും
എം.എസ്. രവി സ്ക്വയർ നിർമ്മാണം നഗരസഭ കൗൺസിൽ പാസാക്കി
പേട്ട പുത്തൻകോവിൽ റോഡിനും പൊലീസ് സ്റ്റേഷനും മദ്ധ്യേയുള്ള മരത്തിന്റെ ചുറ്റുപാട് നവീകരിച്ച് കേരള കൗമുദി മുൻ ചീഫ് എഡിറ്റർ എം.എസ്. രവിയുടെ സ്മരണയ്ക്ക് എം.എസ്. രവി സ്ക്വയർ എന്ന് നാമകരണം ചെയ്യണമെന്ന് പേട്ട വാർഡ് കൗൺസിലർ ഡി. അനിൽകുമാറിന്റെ പ്രമേയം നഗരസഭ കൗൺസിൽ പാസാക്കി. മലയാള പത്രപ്രവർത്തനരംഗത്ത് എം.എസ്. രവി വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. വേറിട്ട ശൈലിക്ക് ഉടമയായിരുന്ന അദ്ദേഹം മികച്ച മാദ്ധ്യമപ്രവർത്തകനും തിരുവനന്തപുരത്തിന്റെ പൊതു മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യവുമായിരുന്നുവെന്നും പ്രമേയം അംഗീകരിച്ചു കൊണ്ട് മേയർ കെ. ശ്രീകുമാർ പറഞ്ഞു. എം.എസ്. രവി സ്ക്വയറിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എത്രയം പെട്ടന്ന് ആരംഭിക്കുമെന്നും മേയർ പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്റും ആർ. ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റുമായ ടി. ശരത്‌ചന്ദ്രപ്രസാദാണ് എം.എസ്. രവി സക്വയർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പേട്ട വാർഡ് കൗൺസിലറിനും മേയർക്കും നേരത്തേ നിവേദനം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗൺസിലർ പ്രമേയം നൽകിയതും കൗൺസിൽ ഐകകണ്ഠേന പാസാക്കിയതും.