ബാലരാമപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ച് കസ്‌തൂർബാ ഗ്രാമീണഗ്രന്ഥശാലയിൽ നടന്ന വായനമാസാചരണം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പേരയം ശശി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി.എൻ പണിക്കർ ഗ്രന്ഥശാല പ്രവർത്തക പുരസ്‌കാരങ്ങൾ എം.കെ. സാവിത്രി, പി.കെ. തുളസീധരൻ, എസ്. ഗോപകുമാർ എന്നിവർക്ക് പന്ന്യൻ രവീന്ദ്രൻ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, കസ്കൂർബാ ഗ്രാമീണഗ്രന്ഥശാല ഭാരവാഹികളായ പള്ളിച്ചൽ സുനിൽ, പ്രമോദിനി തങ്കച്ചി എന്നിവർ സംസാരിച്ചു.