fahad

തിരുവനന്തപുരം: ബിഗ് ബഡ്‌ജറ്റ് ചിത്രമായ മാലിക്ക് റിലീസാകും മുൻപേ ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനൊരുങ്ങിയെന്ന ആരോപണവുമായി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയതിനെ തുടർന്ന് വിശദീകരണവുമായി ഫഹദ്.

സി​നി​മയല്ല മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്ന ഒരു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള ഡോക്യുഫിക്ഷൻ ചിത്രമാണ് തങ്ങൾ ഒരുക്കുന്നതെന്നായിരുന്നു ഫഹദ് ഫാസിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ രേഖാമൂലം അറിയിച്ചത്. സി​നി​മയല്ലാതെ ഡോക്യുഫി​ക്ഷനോ ഷോർട്ട് ഫി​ലി​മോ സി​നി​മാപ്രവർത്തകർ ചെയ്യുന്നതി​ൽ സംഘടനകൾക്ക് എതി​ർപ്പ് പ്രകടി​പ്പി​ക്കാൻ കഴി​യി​ല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു.

നിലവിൽ ചെയ്തുകൊണ്ടിരുന്ന സിനിമകൾ പൂർത്തിയാക്കിയിട്ടല്ലാതെ പുതിയ സിനിമകളൊന്നും തുടങ്ങരുതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഫ്ക്കയെയും 'അമ്മ"യെയും അറിയിച്ചിരുന്നു. സീ യൂ സൂൺ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. ഒ.ടി.ടി പ്ളാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ചി​ത്രീകരണം ഇന്ന് കൊച്ചി​യി​ൽ ആരംഭി​ക്കും.

നി​ർ​മ്മാ​താ​ക്ക​ളെ​ ​ത​ള്ളി​ ​ആ​ഷി​ഖ് ​അ​ബു
സി​നി​മാ​ഷൂ​ട്ടിം​ഗ് ​ഉ​ട​ൻ​ ​തു​ട​ങ്ങും

കൊ​ച്ചി​:​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​മു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​ ​പു​തി​യ​ ​സി​നി​മ​ക​ൾ​ ​ആ​രം​ഭി​​​ക്ക​രു​തെ​ന്ന​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​സം​ഘ​ട​ന​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​ത​ള്ളി​ ​സം​വി​ധാ​യ​ക​ൻ​ ​ആ​ഷി​ഖ് ​അ​ബു.​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ജൂ​ലാ​യ് 5​ന് ​തു​ട​ങ്ങു​മെ​ന്ന് ​ആ​ഷി​ഖ് ​അ​ബു​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സ് ​സം​ബ​ന്ധി​ച്ച​ ​കാ​ര്യ​ങ്ങ​ളി​ലു​ള്ള​ ​അ​വ​കാ​ശം​ ​ഒ.​പി.​എം​ ​സി​നി​മാ​സി​നാ​ണെ​ന്നും​ ​അ​ത് ​മ​റ്റാ​രേ​യും​ ​ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും​ ​ആ​ഷി​ഖ് ​അ​ബു​ ​വ്യ​ക്ത​മാ​ക്കി.​ ​ഒ.​പി.​എം​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​അ​ബു​വും​ ​റി​മാ​ ​ക​ല്ലി​ങ്ക​ലും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​'​ഹാ​ഗ​ർ​'​ ​എ​ന്ന​ ​ചി​ത്രം​ ​ഹ​ർ​ഷ​ദ് ​ആ​ണ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ആ​ഷി​ഖ് ​അ​ബു​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​റി​മ​ ​ക​ല്ലി​ങ്ക​ലും​ ​ഷ​റ​ഫു​ദ്ദീ​നു​മാ​ണ് ​നാ​യി​കാ​നാ​യ​ക​ന്മാ​ർ.​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ചാ​കും​ ​ചി​ത്രീ​ക​ര​ണം.​ ​അ​തേ​സ​മ​യം,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​യെ​ ​നാ​യ​ക​നാ​ക്കി​ ​ഖാ​ലി​ദ് ​റ​ഹ്മാ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​ ​ഓ​ൺ​ലൈ​നി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​മെ​ന്ന് ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​താ​വ് ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​സം​ഘ​ട​ന​യ്ക്ക് ​ക​ത്ത് ​ന​ൽ​കി.