തിരുവനന്തപുരം: രാഷ്ട്രീയ നേതാവിന് ചേരാത്തതും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് പറയാൻ പാടില്ലാത്തതുമായ പരാമർശമാണ് മുല്ലപ്പളളി നടത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പിന്നീടും പറയുന്നത്. പരാമർശം ജനങ്ങൾ ഗൗരവമായി എടുക്കുമെന്ന് തോന്നുന്നില്ല.
കൊവിഡ് പകരണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ആരോഗ്യസംരക്ഷണവും പ്രവാസികളുടെ പ്രശ്ന പരിഹാരവും ഉറപ്പാക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്.