ndd

നെടുമങ്ങാട്: പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ലോക് താന്ത്രിക്ക് ജനതാദൾ അരുവിക്കര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധർണ അരുവിക്കര പോസ്റ്റോഫീസിന് മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി ഉദ്ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ് ആലുംമൂട് വിജയൻ, സംസ്ഥാന കൗൺസിൽ അംഗം ഭദ്രം ജി ശശി, ജില്ലാ സെക്രട്ടറി കുറ്റിച്ചൽ ഷമീം, യുവജനതാദൾ ജില്ലാ പ്രസിഡന്റ് വിനോദ്, നിയോജക മണ്ഡലം സെക്രട്ടറി മൈലം സത്യാനന്ദൻ, യുവജനത സംസ്ഥാന കമ്മറ്റി അംഗം പുളിച്ചാമല രതീഷ്, കിസാൻ ജനത ജില്ലാ കമ്മറ്റി അംഗം കരകുളം ശശി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വിതുര മുഹമ്മദ് റാഫി, മനാർഷൻ, മൈലമൂട് സ്റ്റീഫൻ, യുവ ജനത പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ വി.ആർ. സജീവ് തുടങ്ങിയവർ സംസാരിച്ചു.