shop

തിരുവനന്തപുരം: പ്രവേശന പരീക്ഷകളടക്കം നടക്കുന്നതിന്റെ ഭാഗമായി സമ്പൂർണ ലോക്ക് ഡൗണിൽ സർക്കാർ ഇളവ് അനുവദിച്ചതിനാൽ ഇന്ന് കടകളടക്കമുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിപ്പിക്കാം. വാഹന ഗതാഗതത്തിനും നിയന്ത്രണം ഉണ്ടാകില്ല. മദ്യശാലകളും തുറക്കും. അതേസമയം, മറ്റ് ദിവസങ്ങളിലെ പതിവ് നിയന്ത്രണങ്ങൾ ഇന്നും ബാധകമായിരിക്കും.