തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഓഫീസറും സപ്ലൈകോ സി.എം.ഡി യുമായ അസ്‌ഗർ അലി പാഷയെ ജനറൽ മാനേജരായി തരം താഴ്ത്തിയ സർക്കാർ നടപടി ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ഭാഗമാണന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കഴക്കൂട്ടം മേഖല കൺവെൻഷൻ ആരോപിച്ചു. ഇത്തരം മുസ്ലിം വിരുദ്ധ സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണം.
ജില്ലാ പ്രസിഡന്റ് ജെ.എം. മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ഇമാം എ.എം. ബദറുദീൻ മൗലവി, എം. മുഹമ്മദ് മാഹിൻ, കെ.എച്ച്.എം മുനീർ, ബീമാപ്പള്ളി സക്കീർ, ഇ.കെ. മുനീർ, കുളപ്പട അബൂബക്കർ, കല്ലാട്ടുമുക്ക് സലിം തുടങ്ങിയവർ സംസാരിച്ചു.