s

തിരുവനന്തപുരം: പാച്ചല്ലൂർ സ്നേഹസ്‌പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് എൽ.ഇ.‌ഡി ടിവിയും ഒരു സ്‌മാർട്ട് ഫോണും നൽകി. ചടങ്ങിൽ 200 മാസ്‌കുകളും വിതരണം ചെയ്‌തു. മേയർ കെ. ശ്രീകുമാർ ഓഫീസ് ഉദ്ഘാടനവും ടിവി വിതരണവും നിർവഹിച്ചു. ദേവസ്വം ബോ‌ർഡ് അംഗം പാറവിള വിജയകുമാർ, സൊസൈറ്റി ചെയർമാൻ സുരേഷ് മാധവ്, പ്രസിഡന്റ് വിശ്വനാഥൻ, സെക്രട്ടറി ശാന്തകുമാർ, കൺവീനർ ഇടവിളാകം ഉദയകുമാർ, പാച്ചല്ലൂർ രാജു, രാധാകൃഷ്ണൻ, കെ. അനിൽകുമാർ, മിനി മോൾ എന്നിവർ പങ്കെടുത്തു.