covid-19

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 127 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം മൂവായിരം കടന്നു. ഒരുദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധനിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 3039 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ ഓരോരുത്തർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. കൂടാതെ പത്തനംതിട്ടയിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു. രോഗബാധിതരായതിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവരാണ്. അതേസമയം ചികിത്സയിലായിരുന്ന 57 പേർ രോഗമുക്തരായി. ഇനി 1452 പേരാണ് ചികിത്സയിലുള്ളത്. 1566 പേർ ഇതുവരെ രോഗമുക്തരായി. 21 പേർ മരിച്ചു.

12ദിവസം 1035രോഗികൾ

സംസ്ഥാനത്ത് കഴിഞ്ഞ 12ദിവസത്തിനിടെ 1035 പേരാണ് രോഗബാധിതരായത്. ഈമാസം എട്ടിനായിരുന്നു രണ്ടായിരം കടന്നത്. അന്ന് രോഗബാധിതർ 2004. ഇന്നലയോടെ 1035 പേരുടെ വർദ്ധനവാണുണ്ടായത്.

ത​ല​സ്ഥാ​ന​ത്ത് സുരക്ഷ ക​ർ​ശ​ന​മാ​ക്കും​ : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ത​ല​സ്ഥാ​ന​ ​ന​ഗ​ര​ത്തി​ൽ​ ​കൊ​വി​ഡ് ​ബാ​ധ​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഇ​തി​ൽ​ ​പൊ​ലീ​സ് ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കും.​ ​ബ​സ് ​സ്റ്റോ​പ്പു​ക​ളി​ലും​ ​മാ​ർ​ക്ക​റ്റു​ക​ളി​ലും​ ​ജ​ന​ങ്ങ​ൾ​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കു​ന്നു​വെ​ന്ന് ​ഉ​റ​പ്പാ​ക്കാ​ൻ​ ​മാ​ത്ര​മാ​യി​ ​മൂ​ന്ന് ​പ​ട്രോ​ളിം​ഗ് ​വാ​ഹ​ന​ങ്ങ​ൾ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
മ​റ്റ് ​ജി​ല്ല​ക​ളി​ലും​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​ഉ​ൾ​പ്പെ​ടെ​യു​ള​ള​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പാ​ക്കും.​ ​ചി​ല​ ​ക​ട​ക​ളി​ൽ​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കാ​തെ​ ​വ​ലി​യ​ ​തി​ര​ക്കു​ണ്ട്.​ ​മാ​ന​ദ​ണ്ഡം​ ​ലം​ഘി​ക്കു​ന്ന​ ​ക​ട​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​നി​റു​ത്തി​വ​യ്ക്കും.​ ​മാ​സ്‌​ക് ​ധ​രി​ക്കാ​ത്ത​ 4929​ ​സം​ഭ​വ​ങ്ങ​ൾ​ ​ഇ​ന്ന​ലെ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ക്വാ​റ​ൻ​റൈ​ൻ​ ​ലം​ഘി​ച്ച​ 19​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.