തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണത്തിനു ഇ-പോസ് മെഷനിനിൽ വിരൽ പതിപ്പിക്കുന്ന സംവിധാനം നാളെ മുതൽ പുനഃരാരംഭിക്കും. ഇതു സംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ എല്ലാ ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി. റേഷൻ കാർഡ് ഉടമയുടെ ഫോണിലേക്ക് ഒ.ടി.പി അയച്ച് വിതരണം നടത്തുന്ന സംവിധാനം സെർവർ തകരാർ മൂലം മൂന്നാഴ്ചയായി പ്രവർത്തിക്കുന്നില്ലെന്ന് റേഷൻകട ഉടമകൾ പരാതിപ്പെടുകയും പ്രതിഷേധസൂചകമായി വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം കട അടച്ചിടുകയും ചെയ്തിരുന്നു.