തിരുവനന്തപുരം: നീറ്റ് എൻട്രൻസ് എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കൽകോളേജ് നീറ്റ് ടോപ്പ് റാങ്കേഴ്സ് ജേതാക്കൾ ഓൺലൈൻ എൻട്രൻസ് ക്ളാസ് ആരംഭിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് പഠനം പൂർത്തിയാക്കുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ മുതൽ ക്ലാസും ഉച്ചയ്ക്ക് പരീക്ഷയും തുടർന്നുള്ള വിശകലനങ്ങളും നടത്തും. 50 നീറ്റ് ഉന്നത റാങ്ക് ജേതാക്കളാണ് ക്ളാസ് നയിക്കുന്നത്. ബി.പി.എൽ കുടുംബങ്ങളിൽപ്പെട്ടവർക്ക് ഫീസ് ഇളവുണ്ട്. വിവരങ്ങൾക്ക് 9744005277,www.aimsentrance.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.