kit

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് സിവിൽ സപ്ലൈസ് കോർപറേഷന്റെ സപ്ളൈകോ വിതരണശാലകൾ വഴി വാങ്ങിയത് 42,048 റേഷൻ കാർഡ് ഉടമകൾ. റേഷൻ കടകൾ വഴി കിറ്റ് വാങ്ങാൻ കഴിയാതിരുന്നവരാണു സപ്ലൈകോ വില്പനശാലകൾ വഴി കിറ്റ് കൈപ്പറ്റിയത്. ഇതോടെ കിറ്റ് വാങ്ങിയ റേഷൻ കാർഡ് ഉടമകളുടെ ആകെ എണ്ണം 84,86,694 ആയി. 87,29,875 റേഷൻ കാർഡ് ഉടമകളാണു കഴിഞ്ഞ മാസം അവസാനത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്തുള്ളത്. കിറ്റ് വിതരണം ഇന്നലെയോടെ പൂർത്തിയായി.