തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ നിയമനം നടക്കട്ടെ, അതിന് ശേഷം ഇക്കാര്യത്തിൽ അഭിപ്രായം പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ ജഡ്ജിമാരായിരുന്നവരെ തഴഞ്ഞു ആരോഗ്യ മന്ത്രി അദ്ധ്യക്ഷയായ സമിതി സി.പി.എം അംഗമായ അഭിഭാഷകനെ നിയമിക്കാൻ ഒരുങ്ങുന്നതിലെ ആക്ഷേപത്തക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.