d

വർക്കല: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി അട്ടിമറിച്ച കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ പതിനെട്ടിന് അരുവിപ്പുറത്ത് നിന്നും ആരംഭിച്ച ധർമ്മയാത്ര ഇന്നലെ ശിവഗിരിയിൽ സമാപിച്ചു .സമാപന യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ശിവഗിരി ടൂറിസം പദ്ധതി ഉപേക്ഷിച്ചതിലൂടെ കേന്ദ്ര സർക്കാർ ശിവഗിരിയെയും കേരള ജനതയെയും അവഹേളിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു.പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല.കേന്ദ്ര സർക്കാർ ശിവഗിരിയുടെ മഹത്വം മനസിലാക്കി തെറ്റുതിരുത്തി പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഒ.ബി.സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജേഷ് സഹദേവൻ, എൻ.രാജേന്ദ്രബാബു,ബാബു നാസർ ,അഡ്വ. സജിൻ ലാൽ , അജി രാജകുമാർ, ജിതേഷ് ബാലൻ ജില്ലാ ചെയർമാൻ ഷാജി ദാസ്, കൊല്ലം ജില്ലാ ചെയർമാൻ അഡ്വ.ഷേണായി ,വർക്കല കഹാർ, കെ.പി.സി.സി മെമ്പർമാരായ അഡ്വ.കെ.ആർ.അനിൽകുമാർ ,ധനപാലൻ ,ഒ.ബി.സി ജില്ലാ സെക്രട്ടറി രാജേഷ് ,വഞ്ചിയൂർ ബ്ലോക്ക് ചെയർമാൻ വില്ല്യം ലാൻസി,അരുവിക്കര ബ്ലോക്ക് ചെയർമാൻ ശർമത്ത് ലാൽ ,വാമനപുരം ബ്ലോക്ക് ചെയർമാൻ അബ്ദുൾ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.

ഇന്നലെ രാവിലെ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നിന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ് ഉദ് ഘാടനം ചെയ്താണ് മൂന്നാം ദിന പര്യടനം ആരംഭിച്ചത്. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ പങ്കെടുത്തു. അരുവിപ്പുറം മുതൽ ശിവഗിരി വരെയുള്ള 80 കിലോമീറ്റർ കാൽനടയായാണ് താണ്ടിയത്.