തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനത്തെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോഴും പ്രതിപക്ഷത്തെയും കെ.പി.സി.സി പ്രസിഡന്റിനെയും കുത്തിനോവിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനസിന് വല്ലാതെ അസ്വസ്ഥത അനുഭവിക്കുന്നവർ യോഗ അഭ്യസിക്കുന്നത് നല്ലതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മനസിന്റെ താളം തെറ്റിയത് മൂലമുള്ള പറച്ചിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേതെന്ന് മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിയും നൽകി.
മനസിന് കൂടി വ്യായാമം ലഭിക്കുന്ന ശാസ്ത്രീയ അഭ്യാസമുറയാണ് യോഗയെന്നും മുഖ്യമന്ത്രി പറഞ്ഞു.