mortaza-covid

ധാക്ക : ബംഗ്ളാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഷ്‌റഫെ മൊർത്താസയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുഖമില്ലായിരുന്ന മൊർത്താസ വെള്ളിയാഴ്ചയാണ് ടെസ്റ്റിൽ പോസിറ്റീവായത്. ഇപ്പോൾ ധാക്കയിലെ വീട്ടിൽ ഐസൊലേഷനിലാണ് താരം. ബംഗ്ളാദേശ് പാർലമെന്റ് അംഗംകൂടിയായ മൊർത്താസ കൊവിഡ് കാലത്ത് സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞയാഴ്ച മുൻ പാകിസ്ഥാൻ ക്രിക്കറ്റ് നായകൻ ഷാഹിദ് അഫ്രീദിക്കും കൊവിഡ് ബാധിച്ചിരുന്നു.