sajin

കിളിമാനൂർ: കൊവിഡ് ടെസ്റ്റിന് ബഹറൈൻ എക്സിബിഷൻ സെൻ്ററിൽ എത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കിളിമാനൂർ പുല്ലയിൽ ജലജാ ഭവനിൽ സുകുമാരന്റെ മകൻ സജിൻ (33) ആണ് മരിച്ചത്.സജിൻ രണ്ട് വർഷമായി ബഹ്റൈനിൽ ക്രെയിൻ ഓപ്പറേറ്റർ ആണ്.കൂടെ ജോലി ചെയ്യുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സജിനും പരിശോധനക്ക് എത്തിയതാണ്.പരിശോധന സ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം ബഹ്റൈനിൽ സംസ്കരിക്കും. ഭാര്യ: അഞ്ജലി,മകൻ ശ്രാവൺ.