തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാകേന്ദ്രങ്ങളിൽ കേരള പ്രദേശ് ഗാന്ധിദർശൻ വേദി പ്രതിഷേധ കൂട്ടായ്മ നടത്തി. സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറി നെടുമ്പന അനിൽ, ട്രഷറർ എം.എസ്. ഗണേശൻ, സംസ്ഥാന സെക്രട്ടറി മോഹനകുമാർ, ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പനങ്ങോട്ടുകോണം വിജയൻ, ജില്ലാ ജനറൽ സെക്രട്ടറി പേരൂർക്കട മോഹനൻ, വട്ടിയൂർക്കാവ് രവി, വനിതാദർശൻ വേദി സംസ്ഥാന വൈസ് ചെയർപേഴ്സൺ ബാലഗിരിജമ്മാൾ, മിനി ജയകൃഷ്‌ണൻ, അമരവിള സതികുമാരി, ഗാന്ധി സുരേഷ്, കുച്ചപ്പുറം തങ്കപ്പൻ, ഹബീബ്, മനോജ്, മല്ലിക, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. മണക്കാട് സുരേഷ്, നെടുമ്പന അനിൽ, പനങ്ങോട്ടുകോണം വിജയൻ തുടങ്ങിയവർ സമീപം