തിരുവനന്തപുരം: സംസ്ഥാനത്തെ മാനേജ്മെന്റ് കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയായ കെ. മാറ്ര് ഇന്ന് നടക്കും. എൻട്രൻസ് കമ്മിഷണറാണ് രണ്ടുവർഷത്തെ എം.ബി.എ കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുന്നത്. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗണായിരിക്കുമെന്ന മുൻ തീരുമാനം മാറ്രിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. 14കേന്ദ്രങ്ങളിലായാണ് കെ. മാറ്ര് പരീക്ഷയുടെ രണ്ടാം സൈക്കിൾ നടക്കുക. ഇന്ന് ലോക്ക് ഡൗൺ ഇല്ലാത്തതിനാൽ കടകൾക്കും തുറന്നു പ്രവർത്തിക്കാം.