പത്തനാപുരം: ഇളമ്പലിൽ സാമൂഹ്യ വിരുദ്ധർ രണ്ട് വാഹനങ്ങൾ അടിച്ചു തകർത്തു. ചില ആട്ടോ തൊഴിലാളികൾ യൂണിയൻ മാറിയതാണ് അക്രമത്തിനു പിന്നിലെന്ന് പറയുന്നു. അടുത്ത സമയത്താണ് ചില ആട്ടോ തൊഴിലാളികൾ സി.ഐ.ടി.യു വിട്ട് എ.ഐ.ടി.യു.സി.യിൽ ചേർന്നത്. ഇളമ്പൽ എലിക്കോട് ശ്രീവിലാസത്തിൽ സന്തോഷിന്റെയും ഇളമ്പൽ മാടപാറയിൽ രാജുവിന്റെയും വീട്ടിന്റെ മുറ്റത്തു കിടന്ന ആട്ടോകളാണ് സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തത്. ആക്രമണത്തിൽ
ഇളമ്പൽ താന്നിത്തടത്തിൽ പുത്തൻവീട്ടിൽ സ്‌കറിയയുടെ വീട്ടിന്റെ ജനാല ചില്ലുകൾ തകർന്നു. സ്കറിയയുടെ ഭാര്യ ലിസിയും രണ്ടു പെൺ മക്കളുമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇളമ്പലിലെ ആട്ടോ റിക്ഷാ തൊഴിലാളികൾ ഇന്നലെ ഹർത്താൽ ആചരിച്ചു.