തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കർശനമാക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് വാഹനത്തിരക്ക് വർദ്ധിക്കുകയും റോഡപകടങ്ങൾ കൂടുകയും ചെയ്ത സാഹചര്യത്തിലാണ് നിർദ്ദേശം. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാത്തവർക്കും അമിതവേഗത്തിലും മറ്റുള്ളവർക്ക് അപകടം ഉണ്ടാകുന്ന തരത്തിലും വാഹനം ഓടിക്കുന്നവർക്കുമെതിരെ കർശന നടപടി ഉണ്ടാകും. മാസ്‌ക് ധരിക്കാത്തവർക്കെതിരെയും നടപടിയെടുക്കും.