sahari

കിളിമാനൂർ : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് മഞ്ചാടിമൂട് കളിയിൽ വീട്ടിൽ ശബരീനാഥി (20)നെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനുശേഷം ഒളിവിൽ പോകുകയായിരുന്നു. കിളിമാനൂർ സി.ഐ മനോജ് കുമാറിന്റെ നിർദ്ദേശ പ്രകാരം എസ് .ഐ പ്രജു, എ .എസ് . ഐ സുരേഷ് കുമാർ, രജിത് രാജ്, അജോ ജോർജ് എന്നിവരാണ് ചിറയിൻകീഴ് മഞ്ചാടിമൂട്ടിൽ നിന്നു പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇയാളെ റിമാൻഡ് ചെയ്തു.