accident

കൊല്ലം: ദേശീയപാതയിൽ ഇത്തിക്കര പാലത്തിന് സമീപം ഇന്നലെ രാത്രി കാർ‌ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പരവൂർ സ്വദേശി സഞ്ജയ് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അശ്വിൻ, അനൂപ്, ദിൽജിത്ത് എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

സാരമായി പരിക്കേറ്റ അശ്വിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. സഞ്ജയിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോ‌ർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചാത്തന്നൂ‌ർ പൊലീസ് കേസെടുത്തു.