ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടായാൽ തോക്കെടുക്കാൻ കമാൻഡർമാർക്ക് കരസേന അനുമതി നൽകി. ഇതോടെ അതിർത്തിയിൽ വെടിവയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറിൽ നിന്ന് ഇന്ത്യ പിന്മാറി. കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു. പാം ഗോംഗ്, ഗൽവാൻ, ഹോട്സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ സംഘർഷ സാഹചര്യം അതിരൂക്ഷമാണ്.
ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തി. പാംഗോംഗ്സോ തടാകമുള്‍പ്പെടെയുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ചൈന വന്‍തോതിലുള്ള പടയൊരുക്കം നടത്തുന്നതായുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു. അതേസമയം ഗല്‍വാന്‍ താഴ്‍വരയില്‍ അവകാശവാദമുന്നയിച്ച് ചൈന നടത്തിയ പ്രസ്താവനയെ ഇന്ത്യ വീണ്ടും തള്ളി.
ചൈനയുടെ വ്യോമനീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ലഡാക്കിലെ വിവിധയിടങ്ങളില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയത്. ടാങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അപ്പാച്ചെ ഹെലികോപ്ടറുകളാണ് ഇതിനായി ഇന്ത്യ ഉപയോഗിച്ചത്. ചൈന വന്‍തോതില്‍ ടാങ്കുകള്‍ വിന്യസിച്ച പശ്ചാത്തലത്തിലാണിത്.
അതിനിടെ ഗാല്‍വന്‍ താഴ്വരയുടെ പരാമാധികാരത്തിന്മേലുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ വീണ്ടും തള്ളി. ചൈനയയുടെ മുന്‍കാല നിലപാടുകള്‍ക്ക് തന്നെ വിരുദ്ധമാണ് ഇപ്പോഴത്തെ അവകാശവാദമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവനയിലൂടെ അറിയിച്ചു. എല്‍.എ.സിയിലെ ഇന്ത്യന്‍ ഭാഗത്ത് കടന്നുകയറാന്‍ ചൈന മെയ് ആദ്യം മുതല്‍ ശ്രമിക്കുകയാണ്. ഇതിന് തക്കതായ മറുപടി ഇന്ത്യന്‍ സൈന്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഗൽവാൻ താഴ്വരയിൽ ചൈന ഉയർത്തിയ അവകാശവാദം പിൻവലിക്കുംവരെ സൈനിക നടപടികൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ചൈനീസ് സൈനികരെ പിടികൂടി വിട്ടയച്ചതായി കേന്ദ്രമന്ത്രിയും കരസേന മുൻ മേധാവിയുമായ വി.കെ സിംഗ് പറഞ്ഞു.