india-pak

ശ്രീനഗർ: ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നേരെ മോട്ടാര്‍ ഷെൽ ആക്രമണവുമായി പാക്കിസ്ഥാൻ. രാവിലെ ആറുമണിയോടെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യം വച്ച് മോട്ടാര്‍ ഷെല്ലുകളയച്ചത്. ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായിരുന്നു. ഇന്നലെ ബാരാമുള്ളയിലെ റാപൂരില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാലു നാട്ടുകാര്‍ക്ക് പരിക്കേറ്റിരുന്നു. കത്വയില്‍ ഇന്ത്യന്‍ മണ്ണിലേക്ക് ആയുധം ഒളിപ്പിച്ചു പറത്തിയ ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന വെടിവച്ചിട്ടിരുന്നു.