പാലോട്: വന്യമൃഗശല്യം പരിഹരിക്കണമെന്നും നശിപ്പിക്കപ്പെട്ട കാർഷിക വിളകൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കിസാൻ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ ഇന്ന് രാവിലെ 10ന് പാലോട് റേഞ്ച് ഓഫീസിന് മുന്നിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. പത്മാലയം മിനിലാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.