പാലോട്: നന്ദിയോട് എസ്.കെ.വി ഹയർസെക്കൻഡറി‌ ‌സ്‌കൂളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ലഭ്യമല്ലാതിരുന്ന കൊല്ലരുകോണം പ്രദേശത്തെ കുട്ടികൾക്ക് ഡി.കെ. മുരളി എം.എൽ.എ നൽകിയ ടാബും ടിവിയും പെരിങ്ങമ്മല കൊല്ലരുകോണം അങ്കണവാടിയിലേക്ക് നൽകി. ഡി.കെ. മുരളി എം.എൽ എ,​ സ്‌കൂൾ ഹെഡ്മിസ്ടസ് റാണി മോഹൻ, പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.