covid-

തിരുവനന്തപുരം: ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മണക്കാട് രോഗം സ്ഥിരീകരിച്ച ആട്ടോ ഡ്രൈവറുടെ രോഗ ഉറവിടം അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക ദുഷ്കരമെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ നഗരസഭ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. എം.എല്‍.എമാരുടെ യോഗവും വിളിക്കും. രോഗം കൈവിട്ടുപോകാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം കൊവിഡ് ബാധിച്ച ആട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. കരമനയിലെ ഷൂട്ടിംഗ് നടന്ന വീട്ടിൽ 15 പേരാണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് ആനയറയിലേക്കും വട്ടിയൂർക്കാവിലേക്കുമാണ് ആട്ടോറിക്ഷകാരൻ പോയത്. കുളത്തറ, പൂജപ്പുര, സ്റ്റാച്യു, പേരൂർക്കട, തൃക്കണ്ണാപുരം, ചാക്ക, കൈതമുക്ക്, കാലടിയിലെ നാളികേര വിപണനകേന്ദ്രം, ഐരാണിമുട്ടം ദുർഗ മെഡിക്കൽസ്, ഉത്രം ലാബ്, ആറ്റുകാിലെ ഇന്ത്യൻ ബാങ്ക്, കാലടി ജംഗ്ഷനിലെ വിനായക മാർജിൻ ഫ്രീ എന്നിവിടങ്ങളിലും ആട്ടോറിക്ഷക്കാരൻ പോയി.

പതിനാറാംതീയതി വഴുതയ്ക്കാട് മുതൽ വെള്ളയാണി വരെ സഞ്ചരിച്ച ഇയാൾ പതിനേഴാം തീയതി ആറ്റുകാലിലെ ആശുപത്രിയിലും പതിനെട്ടിന് ജനറൽ ആശുപത്രിയിലുമെത്തി കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. അതുകഴിഞ്ഞ് ഐരാണിമുട്ടത്തെ വീട്ടിൽ മടങ്ങിയെത്തിയ ഇയാളെ പരിശോധന പോസിറ്റീവ് ആയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു..

ജില്ലാ ഭരണകൂടം പുറത്ത് വിട്ട റൂട്ട് മാപ്പ്

30-05-2020
കരമനയിലെ ഷൂട്ടിംഗ് സെറ്റ് (തളിയിലവീട്)

03-06-2020
ആനയറ

05-06-2020
രാവിലെ 10.30 മുതൽ വൈകുന്നേരം ഏഴുവരെ – വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര (ആട്ടോയിൽ)

06-06-2020
രാവിലെ 10 ന് കരമന – കുളത്തറയിലേക്ക് ആട്ടോയിൽ. 10.15 ഓടെ പൂജപ്പുരയിലേക്ക്, 12.30 ന് പാൽക്കുളങ്ങരയ്ക്ക് ഓട്ടം പോകുന്നു.

08-06-2020
സ്റ്റാച്യു, വഞ്ചിയൂർ, തമ്പാനൂർ എന്നിവിടങ്ങളിൽ ആട്ടോറിക്ഷയുമായി

10-06-2020
11.30 മുതൽ 1.17 വരെ പേരൂർക്കട, അമ്പലമുക്ക് മേഖലയിൽ. വൈകുന്നേരം 6.50 ന് പാറ്റൂർ- വഞ്ചിയൂർ ഏരിയയിൽ

12-06-2020
രാവിലെ 11.30 ന് തൃക്കണ്ണാപുരം

12-06-2020
വൈകുന്നേരം 4.40 ന് പൂജപ്പുരയിലെ സീരിയൽ ഷൂട്ടിംഗ് ലൊക്കേഷനിൽ. രാത്രി ഏഴ് മുതൽ 7.45 വരെ ചാക്ക, കൈതമുക്കിലേക്ക് ഓട്ടം പോയി.

13-06-2020
രാവിലെ 10 ന് കാലടിയിലെ കരിക്ക് ഷോപ്പിൽ. രാവിലെ 11 മണിയോടെ ഐരാണിമുട്ടത്തുള്ള ദുർഗാ മെഡിക്കൽസിലും ഐരാണിമുട്ടം സിഎച്ച്‌സിയിലും

15-06-2020
രാവിലെ 10.45 ഓടെ ഐരാണിമുട്ടത്തുള്ള ഉത്രം ലാബിലും ഐരാണിമുട്ടം സിഎച്ച്‌സിയിലും. 11.30 ഓടെ ഇന്ത്യൻബാങ്കിന്റെ ആറ്റുകാൽ ബ്രാഞ്ചിൽ. വൈകുന്നേരം 4.57 ന് കാലടി ജംഗ്ഷനിലുള്ള വിനായകാ മാർജിൻ ഫ്രീ സ്റ്റോറിൽ.

16-06-2020
രാവിലെ എട്ടുമണിക്ക് വഴുതക്കാട് നിന്ന് വെള്ളായണിയിലേക്ക് ഓട്ടം പോകുന്നു.

17-06-2020
രാവിലെ 10.30 ന് ആറ്റുകാൽ ദേവി ട്രസ്റ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ

18-06-2020
രാവിലെ 7.30 ന്ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തുന്നു. വീട്ടിലേക്ക് തിരിച്ചുപോകുന്നു.

19-06-2020
റിസൾട്ട് പോസിറ്റീവായതിനെ തുടർന്ന് കുടുംബത്തോടെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു.

map