മലപ്പുറം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വിമര്‍ശിച്ച കെ.പി.സി.സി അദ്ധ്യക്ഷന്‍റെ നടപടി വിവാദമായതോടെ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലീംലീഗ്. കെ.പി.സി.സിയുടെ സമുന്നതനായ നേതാവാണ് മുല്ലപ്പള്ളി. ആരോഗ്യമന്ത്രിക്ക് എതിരായ പരമാര്‍ശം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നിലപാട്.
ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവനയുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മുല്ലപ്പള്ളിക്കാണ്. അത് യു.ഡി.എഫിന്‍റെ അഭിപ്രായം അല്ലെന്നും മുസ്ലീം ലീഗ് നിലപാടെടുത്തു. അതേസമയം മുല്ലപ്പള്ളിയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫിനെതിരെ ആയുധമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി അപലപനീയമാമെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.
പ്രതിപക്ഷത്തെ കരുണയില്ലാതെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയോട് യോജിപ്പില്ല. നിപ്പാ രാജകുമാരിയും കൊവിഡ് റാണിയുമാകാൻ ശ്രമിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന വലിയ ഒച്ചപ്പാടാണ് കോൺഗ്രസിനും യു.ഡി.എഫിനും അകത്തും മുന്നണിക്ക് പുറത്തും ഉണ്ടായത്.