covid-

തിരുവനന്തപുരം : തലസ്ഥാനനഗരിയിൽ കൊവിഡ് സ്ഥിരീകരിച്ച ആട്ടോഡ്രൈവറുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടംപുറത്തുവിട്ടു. വിപുലമായ സമ്പർക്കപ്പട്ടികയുള്ള ഇയാൾ സീരിയൽ ലൊക്കേഷനിലുൾപ്പെടെ എത്തിയതോടെ നഗരത്തിലും പുറത്തുമായി നിരവധിപേർ ക്വാറന്റൈനിലായി.തിരുവനന്തപുരം മണക്കാട് സ്വദേശിയായ ആട്ടോ ഡ്രൈവർക്കും ഭാര്യയ്ക്കും മകൾക്കുമാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ജൂൺ 12ന് രോഗലക്ഷണങ്ങൾ പ്രകടമായിരുന്ന ഇദ്ദേഹം പിന്നീടും നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നു. 17ന് ഭാര്യയ്ക്കും മകൾക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് സ്രവ പരിശോധന നടത്തുന്നത്.

ജില്ലാ ഭരണകൂടം പുറത്ത് വിട്ട റൂട്ട് മാപ്പ്

30-05-2020
കരമനയിലെ ഷൂട്ടിംഗ് സെറ്റ് (തളിയിലവീട്)

03-06-2020
ആനയറ

05-06-2020
രാവിലെ 10.30 മുതൽ വൈകുന്നേരം ഏഴുവരെ – വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര (ആട്ടോയിൽ)

06-06-2020
രാവിലെ 10 ന് കരമന – കുളത്തറയിലേക്ക് ആട്ടോയിൽ. 10.15 ഓടെ പൂജപ്പുരയിലേക്ക്, 12.30 ന് പാൽക്കുളങ്ങരയ്ക്ക് ഓട്ടം പോകുന്നു.

08-06-2020
സ്റ്റാച്യു, വഞ്ചിയൂർ, തമ്പാനൂർ എന്നിവിടങ്ങളിൽ ആട്ടോറിക്ഷയുമായി

10-06-2020
11.30 മുതൽ 1.17 വരെ പേരൂർക്കട, അമ്പലമുക്ക് മേഖലയിൽ. വൈകുന്നേരം 6.50 ന് പാറ്റൂർ- വഞ്ചിയൂർ ഏരിയയിൽ

12-06-2020
രാവിലെ 11.30 ന് തൃക്കണ്ണാപുരം

12-06-2020
വൈകുന്നേരം 4.40 ന് പൂജപ്പുരയിലെ സീരിയൽ ഷൂട്ടിംഗ് ലൊക്കേഷനിൽ. രാത്രി ഏഴ് മുതൽ 7.45 വരെ ചാക്ക, കൈതമുക്കിലേക്ക് ഓട്ടം പോയി.

13-06-2020
രാവിലെ 10 ന് കാലടിയിലെ കരിക്ക് ഷോപ്പിൽ. രാവിലെ 11 മണിയോടെ ഐരാണിമുട്ടത്തുള്ള ദുർഗാ മെഡിക്കൽസിലും ഐരാണിമുട്ടം സിഎച്ച്‌സിയിലും

15-06-2020
രാവിലെ 10.45 ഓടെ ഐരാണിമുട്ടത്തുള്ള ഉത്രം ലാബിലും ഐരാണിമുട്ടം സിഎച്ച്‌സിയിലും. 11.30 ഓടെ ഇന്ത്യൻബാങ്കിന്റെ ആറ്റുകാൽ ബ്രാഞ്ചിൽ. വൈകുന്നേരം 4.57 ന് കാലടി ജംഗ്ഷനിലുള്ള വിനായകാ മാർജിൻ ഫ്രീ സ്റ്റോറിൽ.

16-06-2020
രാവിലെ എട്ടുമണിക്ക് വഴുതക്കാട് നിന്ന് വെള്ളായണിയിലേക്ക് ഓട്ടം പോകുന്നു.

17-06-2020
രാവിലെ 10.30 ന് ആറ്റുകാൽ ദേവി ട്രസ്റ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ

18-06-2020
രാവിലെ 7.30 ന്ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തുന്നു. വീട്ടിലേക്ക് തിരിച്ചുപോകുന്നു.

19-06-2020
റിസൾട്ട് പോസിറ്റീവായതിനെ തുട

ർന്ന് കുടുംബത്തോടെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു.

75204395_2577861722529353_1229062115731483073_o-1