തിരുവനന്തപുരം: ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ സ്കൂളിൽ പോകാനാകാതെ കൂട്ടുകാരെയും അദ്ധ്യാപകരെയും പിരിഞ്ഞിരിക്കുന്നതിന്റെ മാനസികസംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് സാന്ത്വനമേകാൻ ‘ഒപ്പം’ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂളിൽ പോകാനും സാമൂഹിക ജീവിതത്തിൽ ഏർപ്പെടാനും കഴിയാത്തത് മൂലമുണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കാനും ഓൺലൈൻ സംശയനിവാരണം, ആത്മഹത്യ പ്രവണത തുടങ്ങിയവ പങ്കുവയ്‌ക്കാനുമാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
ഏത് വിഷയത്തിലും വിദ്യാർത്ഥികൾക്ക് മടികൂടാതെ ഇവിടെ മനസ് തുറക്കാം.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ടെലികൗൺസിലിംഗ് പദ്ധതിയാണ് ‘ഒപ്പം’. ഹയർസെക്കൻഡറി തലംവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പദ്ധതി പ്രയോജനപ്പെടുത്താം.
10 അദ്ധ്യാപകരടങ്ങുന്ന സംഘമാണ് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ ഇതിലേക്ക് വിളിക്കാം.അദ്ധ്യാപകരുടെ പേരും ഫോൺനമ്പരുകളും - പി.സി ജോബി – 9446124087, ഫൗസിയ ബീവി – 9495688957, മിനി ദാസ് –9446859975, ഷൈനി കുര്യൻ – 9895491919, ടെസി ലൂക്ക് – 9446124789, സുജാത മേനോൻ – 8547327079, വിജയകുമാരി ചാക്കോ – 9495600308, സോണി ജോസഫ് – 9947591478, ജ്യോതിഷ് കുമാർ – 9446853799, ജോബി സെബാസ്റ്റ്യൻ – 9447826723.