venjaramoodu

വെഞ്ഞാറമൂട്: പോത്തൻകോട് കല്ലുവിളയിൽ വാടക വീട്ടിൽ കഴിയുന്ന സുജി വിജി ദമ്പതികളുടെ മകനും പോത്തൻകോട് യു. പി. എസ്സിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ വിഘ്നേഷ് ഓൺലെെനിൽ പഠിക്കാൻ ടിവി കിട്ടിയതിൻെറ സന്തോഷത്തിലാണ്. ഒപ്പം അനുജൻ ഷെറിനും വല്ല്യമ്മയുടെ മകൾ ഡിഗ്രി വിദ്യാർത്ഥിനിയും. ബി.ജെ.പിയുടെ നേതൃത്വത്തിലാണ് ടിവി നൽകിയത്. നിത്യവൃത്തിക്കുതന്നെ ബുദ്ധിമുട്ടുന്ന പെയിന്റിംഗ് തൊഴിലാളിയായ സുജിക്ക് കുട്ടികളുടെ ഓൺലെെൻ പഠനം പ്രതിസന്ധിയിലായ സമയത്ത് കിട്ടിയ സഹായം വലിയ ആശ്വാസമായി. ബി.ജെ.പി സംസ്ഥാന ട്രഷറർ ജെ.ആർ. പത്മകുമാർ,​ ജില്ലാസെക്രട്ടറി എം. ബാലമുരളി. മണ്ഡലം പ്രസിഡൻറ് പള്ളിപ്പുറം വിജയകുമാർ. പഞ്ചായത്ത് പ്രസിഡൻറ് ജയചന്ദ്രൻ,​പഞ്ചായത്ത് അംഗം ഗിരിജാകുമാരി,​ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ് വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.