നെടുമങ്ങാട്: ബി.ജെ.പി വാമനപുരം എസ്.സി മോർച്ചയുടെ നേതൃത്വത്തിൽ ആനാട് പഞ്ചായത്ത് തിരുചിറ്റൂർ വാർഡിലെ നാല് സെന്റ് കോളനിയിൽ ആനുകൂല്യ വിതരണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. കാർത്തികേയൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജീവ്, എസ്.സി. മോർച്ച സെക്രട്ടറിമാരായ ശശിധരൻ, സി. അനി, വൈസ് പ്രസിഡന്റ് വിനുരാജ് എന്നിവർ സംസാരിച്ചു.