നെടുമങ്ങാട്: ചുള്ളിമാനൂർ വഞ്ചുവം ഹബീബ് റഹ്മാൻ ദർശനവേദിയുടെ 27 -ാം വാർഷികവും പാലിയേറ്റിവ് കെയർ രോഗികൾക്കുള്ള ബഡ്ഷീറ്റ്, മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ജില്ലാതല വിതരണോദ്‌ഘാടനവും നടത്തി. അഡ്വ. ഞാറനീലി മുസ്‌തഫയുടെ അദ്ധ്യക്ഷതയിൽ പ്രൊഫ. തോന്നയ്ക്കൽ ജമാൽ ഉദ്‌ഘാടനം നിർവഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പനവൂർ ഷറഫ്, കൊങ്ങണംകോട് നാസർ, ഒ.വി.കെ. ഷാജി,വാഴോട് റഹിം, ഷീബാബീവി, അനീഷ് ഖാൻ പനയമുട്ടം തുടങ്ങിയവർ സംസാരിച്ചു. വേദി ഡയറക്ടർ വഞ്ചുവം ഷറഫ് സ്വാഗതവും ചെറുവേലി ഫൈസൽ നന്ദിയും പറഞ്ഞു.