നെടുമങ്ങാട്: ശിവസേന സ്ഥാപക ദിനാഘോഷം നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് സുരാജ് ചെല്ലാംകോടിന്റെ അദ്ധ്യക്ഷതയിൽ സമ്പർക്ക പ്രമുഖ് ഹരി ശാസ്‌തമംഗലം ഉദ്‌ഘാടനം ചെയ്‌തു. പേരൂർക്കട ഷിബു ദേശീയ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി പ്രമോദ് ആനാട്, പ്രേമൻ നെടുമങ്ങാട്, കണ്ണൻ പഴകുറ്റി, രമേശ് കണ്ണാരംകോട്, സന്തോഷ്, രാജീവ്, വിപിൻ തുടങ്ങിയവർ പങ്കെടുത്തു.