ആര്യനാട്: തോളൂരിൽ നിയന്ത്രണം വിട്ട ജെ.സി.ബി കടയിലേക്ക് ഹാർഡ്‌വെയർ കടയിലേക്ക് ഇടിച്ചു കയറി ആറ് പെട്ടി ഗ്ലാസും വാഹനങ്ങളും തകർന്നു. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് തോളൂർ സ്വദേശിനി റജീലയുടെ എസ്.എൻ. ഹാർഡ്‌വെയറിലേക്ക് ജെ.സി.ബി ഇടിച്ചുകയറിയത്. കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളും ഒരു ആട്ടോറിക്ഷയും തകർന്നു. ജെ.സി.ബിയുടെ സ്റ്റിയറിംഗ് ബ്ലോക്ക് കേടായതാണ് അപകട കാരണമെന്ന് പറയുന്നു. സമീപത്തെ കടയ്ക്കും ചെറിയ നാശമുണ്ട്.