നെടുമങ്ങാട്: കോൺഗ്രസ് കരകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ സൗജന്യ മാസ്ക് വിതരണം നടത്തി. അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. സുകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ അഡ്വ. കരകുളം കൃഷ്ണപിള്ള, കല്ലയം സുകു, അഡ്വ.എൻ. ബാജി, പി.എസ്. പ്രശാന്ത്, നെട്ടിറച്ചിറ ജയൻ, അഡ്വ.എസ്. അരുൺകുമാർ, സി.പി. വേണുഗോപാൽ, കാച്ചാണി രവി, എസ്.രാജേന്ദ്രൻ നായർ, സെയ്ദാലി കായ്പ്പടി തുടങ്ങിയവർ നേതൃത്വം നൽകി.