നെടുമങ്ങാട്: നെടുമങ്ങാട് പോസ്‌റ്റോഫീസിൽ പാസ്‌പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് യുവജനതാദൾ (എസ്) നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനതാദൾ (എസ്) നിയോജക മണ്ഡലം പ്രസിഡന്റ് കരിപ്പൂര് വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. ഫിറോസ്‌ലാൽ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാർത്ഥി ജനത സംസ്ഥാന പ്രസിഡന്റ് വി.എസ്. സുധീഷ്, ജനതാദൾ ജില്ലാ സെക്രട്ടറി പനയ്‌ക്കോട് മോഹനൻ, സെക്രട്ടറി വേങ്ങോട് കൃഷ്‌ണകുമാർ, വിദ്യാർത്ഥി ജനത ജില്ലാ പ്രസിഡന്റ് ഋതിക് രാജീവ്, ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഡി.എസ്. അബ്ദുള്ള (പ്രസിഡന്റ്), അഭിന്യ (വൈസ് പ്രസിഡന്റ്), കണ്ണൻ എം.ഐ (ജനറൽ സെക്രട്ടറി), അഖിൽ. കെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.