ന്യൂഡൽഹി: ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ തയാറാകാന്‍ സേനാമേധാവികള്‍ക്കു നിര്‍ദേശം നൽകി കേന്ദ്രസർക്കാർ. പൂർണ സ്വാതന്ത്ര്യമാണ് കേന്ദ്രം സൈന്യത്തിന് നൽകിയിരിക്കുന്നത്. വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. സേനാവമേധാവികളുമായി പ്രതിരോധമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ പ്രതിരോധമന്ത്രി മൂന്ന് സേനാ മേധാവികളെയുടെയും
യോഗം വിളിച്ചു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു.
കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചിട്ടുണ്ട്. പാം ഗോംഗ്, ഗൽവാൻ, ഹോട്സ്പ്രിങ്സ് എന്നിവിടങ്ങളിൽ സംഘർഷ സാഹചര്യം അതിരൂക്ഷമാണ്. നേരത്തെ, അതിർത്തിയിൽ വെടിവയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ചൈനയുടെ പ്രകോപനമുണ്ടായാൽ തോക്കെടുക്കാൻ കമാൻഡർമാർക്ക് കരസേന അനുമതി നല്‍കി.