പാറശാല: കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1977-78 വർഷത്തെ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ കുളത്തൂർ സ്റ്റുഡന്റ്സ് കമ്മ്യൂൺ അംഗങ്ങളിൽ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ രണ്ട് ടിവികൾ സ്‌കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. കുളത്തൂർ സ്‌കൂളിൽ നടന്ന ചടങ്ങിൽ കൂട്ടായ്‌മയുടെ ജനറൽ കൺവീനർ മര്യാപുരം ശ്രീകണ്ഠേശൻ, ഹെഡ്മിസ്ട്രസ് എൻ.കെ. തങ്കത്തിന് ടിവി കൈമാറി. അംഗങ്ങളായ എസ്. മോഹനചന്ദ്രൻ, എൻ. കൃഷ്‌ണകുമാർ, കെ. ശ്രീകുമാർ, കെ.പി. മോഹനൻ, പി. ശ്രീകുമാർ, എസ്. സുകുമാരൻ നായർ, രാമചന്ദ്രൻ ഉച്ചക്കട, വേലപ്പൻ നായർ, ടി. മരിയ വത്സല, പി.ടി.എ ഭാരവാഹികൾ, സ്‌കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.