വെഞ്ഞാറമൂട്: പുല്ലമ്പാറ കൃഷിഭവനിൽ സംഘടിപ്പിച്ചിരിക്കുന്ന ഞാറ്റുവേല ചന്ത ഇന്ന് രാവിലെ 11ന് പ്രസിഡന്റ് അസീന ബീവി ഉദ്ഘാടനം ചെയ്യും. പെരിങ്ങമ്മലയിലെ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വിതരണം ചെയ്‌ത പുളി, പ്ലാവ്, പാഷൻഫ്രൂട്ട്, ചാമ്പ തൈകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും കൂട്ടായ്മകൾക്കും സൗജന്യമായി ലഭ്യമാക്കും. കുടംപുളി ( 75 രൂപ), പച്ചക്കറിത്തൈ ( 3 രൂപ) നാടൻ തെങ്ങിൻതൈ ( 60 രൂപ സബ്സിഡി നിരക്കിൽ) വാങ്ങാനുനുള്ള സൗകര്യമുണ്ടെന്നും കൃഷി ഓഫീസർ യമുന അറിയിച്ചു.