കിളിമാനൂർ: റൂറൽ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കമ്പ്യൂട്ടറൈസേഷൻ, ഓഫീസ് ശീതികരണം, 10 ലക്ഷം രൂപയുടെ എം.ഡി.എസ് ചിട്ടി എന്നിവയുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. സംഘം പ്രസിഡന്റ്‌ ജി. ഹരികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. പഴയകുന്നുമ്മേൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌. എൻ . സുദർശനൻ, കിളിമാനൂർ ഹൗസിംഗ് ബോർഡ്‌ വൈസ് പ്രസിഡന്റ്‌ എം.കെ. ഗംഗാധരതിലകൻ, സഹകാരികളായ. എ. ഷിഹാബുദീൻ, എൻ.ആർ. ജോഷി, എം.കെ. ജ്യോതി, അഡ്വ. വിഷ്ണുരാജ്, അടയമൺ മുരളി, അനൂപ് പോങ്ങനാട്, വിശ്വംഭരൻ കൊടുവഴന്നൂർ, സംഘം സെക്രട്ടറി എസ്. ദീപ, ആർ. മോഹനൻ നായർ, എം. സുഗുണൻ ആശാരി എന്നിവർ സംസാരിച്ചു.