മലയിൻകീഴ്: അമിത വൈദ്യുതി ചാർജ്ജ് ഈടാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മലയിൻകീഴ് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുൻ സ്‌പീക്കർ എൻ. ശക്തൻ ഉദ്ഘാടനം ചെയ്‌തു. മലയിൻകീഴ് വേണുഗോപാൽ, എം.ആർ. ബൈജു, എ. ബാബുകുമാർ, വി.ആർ. രമാകുമാരി, ജി. പങ്കജാക്ഷൻ, പൊറ്റയിൽ മോഹനൻ, മലയിൻകീഴ് ഗോപൻ, മലവിള ബൈജു, മധുസൂദനൻ നായർ, എൽ. അനിത, മായാ രാജേന്ദ്രൻ, സിന്ധുകുമാരി അശോകൻ എന്നിവർ സംസാരിച്ചു.