വെള്ളറട: കെ.എസ്.ആർ.ടി.സി വെള്ളറട ഡിപ്പോയിലെ സി.ഐ.ടി.യു തൊഴിലാളികൾ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി വാങ്ങിയ മൂന്ന് ടിവികൾ സംസ്ഥാന സെക്രട്ടറി സുജിത്ത് സോമൻ, സി,കെ. ഹരീന്ദ്രൻ എം.എൽ.എയ്‌ക്ക് കൈമാറി. സി.പി.എം ഏരിയാ സെക്രട്ടറി ഡി.കെ. ശശി, ബി. കൃഷ്‌ണപിള്ള, സുശീല മണവാരി, സനാതനൻ, ഉദയൻ, ജിനുകുമാർ, സുധീർ തുടങ്ങിയവർ സംസാരിച്ചു.