വെള്ളറട: വ്യാപാര സ്ഥാപനങ്ങളിലെ വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വെള്ളറട, പനച്ചമൂട് യൂണിറ്റുകൾ സംയുക്തമായി വെള്ളറ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസഡന്റ് വെള്ളറട രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എം.എ. ഷിറാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്. ഷബീർ, ടി. വിജയൻ, ആർ. സതീഷ് കുമാർ, കരുണാകരൻ, ഷാജി, സെയ്ദലി, കരുണാകരൻ നായർ, തോമസ് ജോസഫ്, തുടങ്ങിവർ സംസാരിച്ചു.