online-exam-

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്മെന്റ് കേരള (ഐ.ഐ.ഐ.ടി.എം.കെ)യുടെ മൂന്ന് കോഴ്സുകൾക്കുള്ള ഒാൺലൈൻ പ്രവേശനപരീക്ഷയ്ക്ക്‌ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിൽ എം.എസ്‌സി, എം.ഫിൽ, ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സിൽ എം.ഫിൽ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശന പരീക്ഷ. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30. ഡേറ്റാ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ജിയോസ്‌പാഷ്യൽ അനലിറ്റിക്സ് എന്നിവയിലാണ് എം.എസ്‌സി സ്‌പെഷ്യലൈസേഷനുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് www.iiitmk.ac.in/admission എന്ന വെബ്‌സൈറ്റിലോ 9809159559 എന്ന നമ്പരിലോ ബന്ധപ്പെടണം.

ജൂലായ് 25 നാണ് പ്രവേശന പരീക്ഷ. ജൂലായ് 20 ന് ഹാൾടിക്കറ്റുകൾ ഓൺലൈനായി അയയ്ക്കും. ആഗസ്റ്റ് മൂന്നിന് ഫലം പുറത്തു വരും. സെപ്തംബർ രണ്ടാം വാരത്തോടെ ക്ലാസുകൾ തുടങ്ങും.

പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവ‌ർ പ്രത്യേക മേൽനോട്ട സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യണം. ഈ സോഫ്റ്റ് വെയർ വഴി പരീക്ഷയെഴുതുന്ന വ്യക്തിയുടെ ഫോട്ടോ വെബ്കാമറയിലൂടെ എടുക്കുകയും ഫോട്ടോ ഐഡി, മേശ, മുറി എന്നിവ പരിശോധിക്കുകയും ചെയ്യും. ഡെസ്‌ക്ടോപ്, ലാപ്‌ടോപ്, ടാബ്‌ലെറ്റ്, സ്മാർട്ട് ഫോൺ എന്നിവയിൽ ഏതുപയോഗിച്ചും പരീക്ഷയിൽ പങ്കെടുക്കാം. നിലവിലുള്ള ബാച്ചുകളിലേക്കുള്ള ഓൺലൈൻ ക്ലാസുകൾ ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.