പാറശാല: ധനുവച്ചപുരം ഐ.ടി.ഐ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വികസനങ്ങളുടം ഭാഗമായ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ധനുവച്ചപുരം ഗവ.ഐ.ടി.ഐ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വികസനങ്ങളുടെ ഭാഗമായ ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. നിർമ്മാണങ്ങൾ പബർത്തിയാകുന്നതോടെ അത്യാധുനിക സൗകര്യങ്ങളുള്ള ക്ളാസ് മുറികൾ, വർക്ക് ഷോപ്പുകൾ, അന്താരാഷ്ട്ര നിലാവാരത്തിലുള്ള പശ്ചാത്തല സൗകര്യ വികസനം, പാഠ്യേതര വിഷയങ്ങളിൽ അന്താരാഷ്ട്ര നിലാവരമുള്ള സിലബസ്, വിദേശ പരിശീലനം, ഇൻഷുറൻസ് തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളും മാറ്റങ്ങളും ഐ.ടി.ഐക്ക് സ്വന്തമാകും. പ്രാദേശികവും, ദേശീയവുമായ തൊഴിലൽ വിപണികളുടെ ആവശ്യം കണ്ടറിഞ്ഞ് തൊഴിൽ മേളകളും പഠനത്തിന്റെ ഭാഗമാക്കുന്നതാണ്. ഐ.ടി.ഐയിൽ നിന്ന് തൊഴിൽ പരിശീലനം പൂർത്തിയാക്കുന്ന ട്രെയിനികൾക്ക് പ്ളേസ്‌മെന്റ് ഉറപ്പാക്കുന്നതിന് പ്ളേസ്‌മെന്റ് സെല്ലുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനവും, ക്യാമ്പും സംഘടിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നതാണ്. വിദേശത്തുള്ള വിദഗ്ധരുമായി ചേർന്ന് അവരുടെ ആവശ്യകതയും സംവിധാനങ്ങളും ഉപയോഗിച്ച് ഇവിടത്തെ ട്രെയിനികളൾക്ക് പരിശീലനം നൽകാൽ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ററാക്ഷൻ ശക്തിപ്പെടുത്തും. പരിശീലനം ലഭിക്കുന്നവരുടെ സേവനം പ്രാദേശിക വികസനത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രൊഡക്ഷൻ സെന്ററുകൾ ആരംഭിക്കും. ഇത് പ്രാവർത്തികമാക്കുന്നതോടെ മണ്ഡലത്തിലെ സർക്കാർ ഓഫീസുകൾ ഉൾപ്പടെ ആവശ്യമായ ഉപകരണങ്ങളുടെ ഉത്പാദനം ധനുവച്ചപുരം വ്യാവസായിക പരിശീലന കേന്ദ്രത്തിൽ നിന്ന് തന്നെ നടത്താവുമന്നതാണ്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) 12 കോടി രൂപ ഉപയോഗിച്ച് നടപ്പിലാക്കുന്ന ഒന്നാം ഘട്ട വികസന പ്രവർത്തനങ്ങൾ ജനുവരിയോടെ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.