1

കുളത്തൂർ: മുൻവൈരാഗ്യത്തെ തുടർന്ന് സ്റ്റേഷൻകടവ് ലക്ഷംവീട് കോളനി നിവാസിയായ സായികുമാറിനെ മർദ്ദിച്ച കേസിൽ കുളത്തൂർ സ്വദേശികളായ ഷിബി (35), ആനന്ദ് (34) എന്നിവരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ മേയ് 29 ന് നടന്ന സംഭവത്തെ തുടർന്ന് ഇരുവരും ഒളിവിലായിരുന്നു. കണിയാപുരം ഭാഗത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുമ്പ, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷിബി. സായികുമാറിന് മർദ്ദനമേറ്റതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഷിബിയെ തിരക്കി കുളത്തൂരിലെ ഷിബിയുടെ ഭാര്യ ഗൃഹത്തിലെത്തിയ മൂന്നംഗസംഘം വീട് അടിച്ചുതകർക്കുകയും പ്രായമായ സ്ത്രീകളെ ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്തിരുന്നു. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ ആ കേസിൽ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്.