* നിയമനം അസിസ്റ്റന്റ് /കാഷ്യർ തസ്തികകളിൽ
*പി.എസ്. സി. റാങ്ക് ലിസ്റ്റുകളിൽ നിയമനം കാത്ത് 16000ത്തോളം പേർ
തിരുവനന്തപുരം: പി.എസ്. സി. റാങ്ക് ലിസ്റ്റിലുള്ള 16000ത്തോളം പേർ നിയമനം കാത്തിരിക്കെ, സംസ്ഥാന ചുമട്ടു തൊഴിലാളി , യുവജന ക്ഷേമബോർഡുകളിൽ അസിസ്റ്റന്റ് /കാഷ്യർ തസ്തികകളിൽ 300 താത്കാലിക,കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം.
ചുമട്ടു തൊഴിലാളി ക്ഷേമബോർഡിൽ പത്ത് വർഷം വരെ സർവ്വീസുള്ള 250ൽപ്പരം പേരെയും,യുവജന ക്ഷേമബോർഡിൽ അതിലും താഴെ സർവീസുള്ളവർ ഉൾപ്പെടെ 36 പേരെയുമാണ് പി.എസ്.സി റാങ്ക് ലിസ്റ്റും, നിയമന ചട്ടങ്ങളും മറികടന്ന് സ്ഥിരപ്പെടുത്തുന്നത്.യുവജന ക്ഷേമബോർഡിലെ 36 പേരിൽ 16 പേർ കരാർ ജീവനക്കാരാണ്. 20 പേർ താത്കാലികക്കാരും.കശുഅണ്ടി തൊഴിലാളി ക്ഷേമബോർഡിലെ രണ്ട് വർഷം സർവീസുള്ള 11 താത്കാലിക ജീവനക്കാരെ ഈയിടെ സ്ഥിരപ്പെടുത്തിയിരുന്നു. നിയമനം പി.എസ്..സിക്ക് വിട്ടെങ്കിലും പല ക്ഷേമ ബോർഡുകളും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറില്ലെന്നും ആക്ഷേപമുണ്ട്..
.