ആര്യനാട്: ഇന്ധന വില വർദ്ധനവിനെതിരെ സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അരുവിക്കര മണ്ഡലത്തിലെ ഉഴമലയ്‌ക്കലിലെ വിവിധ ബ്രാഞ്ചുകളിൽ പ്രതിഷേധ ധർണ നടത്തി. എലിയാവൂർ, കളിയൽ ബ്രാഞ്ചുകളിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരനും പരുത്തിക്കുഴി, അയ്യപ്പൻകുഴി ബ്രാഞ്ചുകളിൽ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കണ്ണൻ. എസ്. ലാലും കുളപ്പട ജംഗ്ഷനിൽ മനിലാ ശിവനും ചക്രപാണി പുരത്ത് ഷൈജാ മുരുകേശനും ഉദ്ഘാടനം ചെയ്‌തു. കെ. ഹരികുമാർ, സിജു മരങ്ങാട്, സമീമാ റാണി, വിക്രമൻ, അതുൽ കൃഷ്ണൻ, ഷീജാ ജയൻ, സിനു, ഷൈജു, ഗോപീകൃഷണൻ, അഭിലാഷ്, ഉദയൻ പരുത്തിക്കുഴി, ശ്രീകുമാർ പോങ്ങോട് തുടങ്ങിയവർ സംസാരിച്ചു.